പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്, മൂന്ന് പേർക്ക് പരിക്ക്




താനൂർ  വട്ടത്താണി - വലിയപാടം റോഡിൽ പിക്കപ്പ് വാനം കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് പറ്റി.ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്.


തിരൂർ ഭാഗത്ത് നിന്ന് താനൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനും

കരിപ്പൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.കാർ യാത്രികരായ തൃശ്ശൂർ സ്വദേശികളായ മൂന്നു പേർക്ക് പരിക്കുപറ്റി ഇവരെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.നാട്ടുകാരും താനൂർ പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


വട്ടത്താണി വലിയ പാടം റോഡിൽ നിരന്തരം അപകടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഈ പ്രദേശത്ത് അപകടങ്ങൾ നിത്യ സംഭവങ്ങളായി മാറുമ്പോൾ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണെമെന്ന് പ്രദേശവാസികൾ പറഞ്ഞു.



Post a Comment

Previous Post Next Post