നവകേരളാ ബസ് കണ്ട് റോഡ് മുറിച്ചുകടന്ന വീട്ടമ്മയ്ക്ക് കാറിടിച്ച്‌ പരിക്ക്കോഴിക്കോട്: ബാലുശ്ശേരിയില്‍ നവകേരളാ സദസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയ്ക്ക് കാറിടിച്ച്‌ പരിക്ക്.

ബാലുശ്ശേരി തൃക്കുറ്റിശ്ശേരി സത്യഭാമയ്ക്കാണ് (44) പരിക്കേറ്റത്. 


മുഖ്യമന്ത്രിയും സംഘവും ഉച്ചഭക്ഷണം കഴിക്കാനായി ഗോകുലം കോളജിലായിരുന്നു തങ്ങിയത്. ഇവിടെ ബസ് നിര്‍ത്തിയിട്ടിരുന്നു. ഈ ബസ് കണ്ട ശേഷം റോഡ് മുറിച്ച്‌ കടന്ന സത്യഭാമയെ ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റു.

 അവര്‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തലയ്ക്ക് തുന്നലുണ്ട്. എന്നാല്‍ നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാറിനായുള്ള അന്വേഷണം ബാലുശ്ശേരി പൊലീസ് ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.


Post a Comment

Previous Post Next Post