ബസിടിച്ച്‌ പരിക്കേറ്റ കാല്‍നടയാത്രികൻ മരിച്ചുഇരിട്ടി: സ്വകാര്യബസിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികൻ മരിച്ചു. പുതുശേരിയിലെ പാറതൊട്ടിയില്‍ ജേക്കബ് (78) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. 


കണ്ണൂരില്‍ ഡോക്ടറെ കാണിക്കാനായി പുറപ്പെട്ടതായിരുന്നു ജേക്കബ്. അപകടത്തില്‍ ബസിനടിയിലേക്കു തെറിച്ചുവീണ് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജേക്കബിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. പുതുശേരിയിലെ പരേതരായ പാറതൊട്ടിയില്‍ ദേവസ്യ-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ് 

ഭാര്യ: മേരി. മക്കള്‍: ബിനോയ്, ബിന്ദു. മരുമക്കള്‍: ജോഷി (ശ്രീകണ്ഠപുരം), ആനി. സഹോദരങ്ങള്‍: മേരി (തോലമ്ബ്ര), സിസ്റ്റര്‍ ഏലിയാമ്മ (സത്യസേവാ സിസ്റ്റേര്‍സ്, ബംഗളൂരു), തോമസ് (കടത്തുംകടവ്). സംസ്കാരം ഇന്നു വൈകുന്നേരം ഇരിട്ടി നിത്യസഹായ മാതാ പള്ളിയില്‍ ന‌ടക്കും.

Post a Comment

Previous Post Next Post