അടച്ചിട്ട വീടിന് തീ പിടിച്ചു നാലാംമൈൽ: വയനാട്  മാനന്തവാടി നാലാംമൈലിൽ അടച്ചിട്ടിരുന്ന വീടിന്  തീപിടിച്ചു. തിരിക്കോടൻ ഇബ്രാഹിമിൻ്റെ വീടിനാണ് വൈകുന്നേരം 6 മണിയോടെ തീ പിടിച്ചത്. വീടിന്റെ ഒരു മുറിയിൽ നിന്നും തീ ആളിപ്പടരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് തീ അണച്ചത്. വീട്ടിലെ താമസക്കാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയത്താണ് തീ പടർന്നത്. കോൺക്രറ്റ് വീട്ടിലെ ഒരു മുറിയിലുണ്ടായിരുന്ന വീട്ടു പകരണങ്ങളെല്ലാം തീയിൽ കത്തി നശിച്ചു. മാനന്തവാടിയിൽ നി ന്നും ഫയർ ആന്റ് റെസ്ക്യൂ സംഘമെത്തിയാണ് തീ പൂർണ്ണമായി അണച്ചത്.

Post a Comment

Previous Post Next Post