അമ്പലപ്പുഴയിൽ പൊള്ളലേറ്റ് മരിച്ച മകന് പിന്നാലെ മാതാവും മരണത്തിനു കീയടങ്ങി

 


അമ്പലപ്പുഴ : മകന് പിന്നാലെ മാതാവും മരിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ മാതാവിനും മകനും പൊള്ളലേറ്റത്. ഓട്ടിസം ബാധിച്ച മഹേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പൊള്ളലേറ്റ മാതാവ് ശോഭ (66) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6ഓടെ മരിച്ചു. ഇന്ന് ഉച്ചക്ക് 12 ഓടെ ആയിരുന്നു സംഭവം.


റോഡിലൂടെ പോയ യുവാവാണ് മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം മറ്റുള്ളവരെ വിളിച്ചു കൂട്ടി. മുൻ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസും, മോട്ടോർ വെഹിക്കിൾ വിഭാഗവും ചേർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. മഹേഷ് ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു.

Post a Comment

Previous Post Next Post