ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്




 

തൃശ്ശൂർ  പട്ടിക്കാട്. പീച്ചിഡാം റോഡിൽ ആൽപ്പാറ സെന്ററിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണാറ ചെങ്ങാശ്ശേരി വീട്ടിൽ സിജി, കൊല്ലങ്കോട് സ്വദേശി അജയ് എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ സിജിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണാറ ഭാഗത്തേക്ക് പോവുകയായിരുന്ന സിജിയുടെ സ്‌കൂട്ടറിൽ പീച്ചി ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപെട്ടു.





Post a Comment

Previous Post Next Post