അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനു സമീപം ഇന്നലെ ട്രയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. നെടുമുടി വൈശ്യം ഭാഗം പതിനഞ്ചിൽ ചിറയിൽ വർക്കിയുടെ മകൻ കുഞ്ഞുമോൻ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ എറണാകുളം എക്സ്പ്രസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോഴായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് ചമ്പക്കുളം കൊണ്ടാക്കൽ പളളി സെമിത്തേരിയിൽ.ഭാര്യ: കുഞ്ഞുമോൾ.മക്കൾ: ജിത്തു, ജിക്കു.