കാണാതായ വയോധികനെ അവശനിലയില്‍ കണ്ടെത്തിവയനാട്: കാണാതായ വയോധികനെ അവശനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രൻ(75) നെയാണ് ബീനാച്ചിക്ക് സമീപമുള്ള ദൊട്ടപ്പന്‍കുളത്ത് വെച്ച് ഇന്ന് ഉച്ചയോടെ നാട്ടുകാര്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.ചന്ദ്രനെ ഇക്കഴിഞ്ഞ 27 മുതലാണ് കാണാതായത്. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ചന്ദ്രനെ അവശനിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post