🔥കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു




കോഴിക്കോട്: നൈനാം വളപ്പില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ജെലന്‍ വുഡ് ഇന്‍ര്‍നാഷണല്‍ എന്ന ഫര്‍ണിച്ചര്‍ ഗോഡൗണിലാണ്‌ തീപ്പിടുത്തമുണ്ടായത്. മുകള്‍ നിലയില്‍ ഉണ്ടായിരുന്ന മര ഉരുപ്പിടികള്‍ ഉണ്ടാക്കിയ ശേഷമുള്ള അവശിഷ്ടങ്ങള്‍ക്കാണ് തീപ്പിടിച്ചത്.



സംഭവ സമയത്ത് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ടപ്പോൾ തന്നെ തൊളിലാളികൾ പുറത്തേക്ക് ഓടുകയും അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ സംഭവ സ്ഥലത്തേക്ക് ആറ് യൂണിറ്റ് അഗ്നി രക്ഷാ സോനയെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കുകളില്ല

Post a Comment

Previous Post Next Post