ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനം ഐ ഏച്ച് ആർ ഡി കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. തമിഴ്‌നാട് ചെന്നൈ തമ്പരം സ്വദേശി വെങ്കിടേഷ് (68) ആണ് മരണപ്പെട്ടത്. അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന കാറും കുമളി സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്

ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. ചെന്നൈ സ്വദേശികളായ അയ്യപ്പഭകതർ ശബരിമലയിൽ എത്തി ദർശനം നടത്തി മടങ്ങും വഴിയായിരുന്നു അപകടം. കുമളിയിൽ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇവരുടെ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് വിവരം. നാലു പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. മറ്റ് മൂന്നുപേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ പീടുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്കിടേഷിൻറെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post