തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: പാറശാല കാരാളിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാറശാല മുറിയ തോട്ടം സ്വദേശി ശിവ പ്രസാദ് ആണ് മരിച്ചത്.

അമിത വേഗതയിലെത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയിലുടെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച്‌ വീഴ്ത്തുകയായിരുന്നു.


ശിവ പ്രസാദും ബൈക്കും ബസിനടിയില്‍ കുടുങ്ങി. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post