പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്.രാത്രി ഒന്നര മണിയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്‍. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
രാജപ്പന്റെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെ നിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.