കോഴിക്കോട്: ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതൃഭൂമി ഏജന്റ് ഷിജിമോൻ പൂതങ്കര (50) അന്തരിച്ചു
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. മണാശ്ശേരി ഭാഗത്തുനിന്ന് മുക്കത്തേക്ക് പോയ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
അഗസ്ത്യൻമുഴിക്കും മാമ്ബറ്റയ്ക്കും ഇടയില്‍വെച്ച് സ്കൂട്ടര്‍ ഇടറോഡിലേക്ക് കയറാൻ ശ്രമിക്കവെ, ബസ് സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷിജിമോനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
ഭാര്യ: സീഷ്മ. മകള്‍: പുണ്യ (നാലാം ക്ലാസ് വിദ്യാര്‍ഥിനി, മണാശ്ശേരി ഗവ.യു.പി സ്കൂള്‍). സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
