വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം ചീങ്കല്‍സിറ്റിക്കും കാഞ്ഞിരം കവലയ്ക്കുമിടയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കരിങ്കുന്നത്തുനിന്നു മുരിക്കാശേരിക്കു പോയി തിരികെ വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിന്‍റെ ടയര്‍ പൊട്ടിയതാണ് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.
