തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

 


കണ്ണൂർ  ഇരിട്ടി: തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്.ഇരിട്ടി വള്ള്യാടിലെ അളോറഹൗസില്‍ അമല്‍ രാജിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം.ഇരിട്ടിയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായ അമല്‍രാജ് ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ വൈരീ ഘാതകന്‍ ക്ഷേത്രത്തിന് സമീപം വെച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ അമല്‍ രാജിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ് .

Post a Comment

Previous Post Next Post