ടിപ്പര്‍ ലോറിയിച്ച്‌ അപകടം: വീട്ടമ്മ മരിച്ചു



തിരുവനന്തപുരം വെഞ്ഞാറമൂട്: ടിപ്പര്‍ ലോറിയിച്ച്‌ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കോലിയക്കോട് വാടകക്ക് താമസിക്കുന്ന പാലാംകോണം ലക്ഷംവീട് കോളനിയില്‍ ലതാകുമാരി(59)യാണ് മരിച്ചത്.

ഇന്നലെ രാവിലെ 9.30-ന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭര്‍ത്താവ്: കെ.സുകുമാരന്‍. മക്കള്‍: സുബീഷ്. സുജിത്. മരുമക്കള്‍. ദീപ്തി, ശ്രുതി

Post a Comment

Previous Post Next Post