മുവാറ്റുപുഴ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കല്ലൂര്‍ക്കാട് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി സജി ജോസഫ് കളപ്പുരയ്ക്കലിനാണ് പരിക്കേറ്റത്.
തേനി ഹൈവേയില്‍ കല്ലൂര്‍ക്കാട് നേത്രകാന്തി കണ്ണാശുപത്രിയ്ക്ക് സമീപം ഇന്നലെ രാവിലെ 11.30-നാണ് അപകടം. സജി ജോസഫിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തിയ ഓട്ടോ വലരി കൊച്ചാപ്പ് റോഡിലേയ്ക്ക് തിരിയുമ്ബോള്‍ അതേ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
