എടപ്പാളിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  


.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ എടപ്പാളിനടുത്ത് കണ്ടനകത്ത് ടർഫിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടം. 

എടപ്പാൾ പുള്ളുവൻപടി സ്വദേശി മേലയിൽ മുഹമ്മദ് ഫാസിൽ (19)ആണ് മരിച്ചത് സ്വകാര്യ  സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഫാസിൽ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഫാസിൽ സഞ്ചരിച്ച ബൈക്കും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും ജിവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post