ക്രിസ്മസ് അലങ്കാര ലൈറ്റുകൾ മാറ്റുന്നതിനിടെ അപകടം; ജലസംഭരണിയിൽ വീണ് ഒരാൾ മരിച്ചു



 കണ്ണൂർ തലശ്ശേരി : പാറാട് ജലസംഭരണിയിൽ വീണ് ഒരാൾ മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാറാണ് മരിച്ചത്. ക്രിസ്മസ് ആഘോഷത്തിന് ശേഷം അലങ്കാര ലൈറ്റുകൾ മാറ്റുന്നതിനിടെയാണ് അപകടം.


കൂടെയുള്ള സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മരിച്ച സജിൻ കുമാർ ലൈറ്റ് & സൗണ്ട് തൊഴിലാളിയാണ്.


Post a Comment

Previous Post Next Post