കുന്നംകുളം: വേലൂർ വടക്കുമുറിയിൽ ചിറ്റത്ത് വീട്ടിൽ മാധവന്റെ പറമ്പിലെ മരം മുറിച്ച് എസ്കവേറ്റർ ഉപയോഗിച്ച് മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ മരം ദേഹത്ത് തട്ടി പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ മരിച്ചു. പെരിങ്ങണ്ടൂർ കരണംകോട്ട് പ്രസാദാ(55)ണ് മരിച്ചത്. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
