പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാമപുരം റോഡിൽ മുണ്ടുപാലത്ത് ശബരിമലയിൽ ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
