മാവേലിക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് കയറി ഇറങ്ങി യുവാവ് മരിച്ചുമാവേലിക്കര: ബുള്ളറ്റ് യാത്രികനായ യുവാവ് കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. കല്ലുമല ഉമ്പർനാട് കെ.കെ.ആർ ഭവനത്തിൽ രാഘവൻ – അമ്മിണി ദമ്പതികളുടെ മകൻ അഭിലാഷ് (38) ആണ് മരിച്ചത്. തട്ടാരമ്പലം – മാവേലിക്കര റോഡിൽ പുളിമൂട് ജംഗ്ഷന് കിഴക്കു ഭാഗത്ത് ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. ഹരിപ്പാട് ഫ്രൂട്ട്സ് കടയിൽ ജീവനക്കാരനായ അഭിലാഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ആയിരുന്നു അപകടം. ഇയാളുടെ ബൈക്കിനെ ആലപ്പുഴയിൽ നിന്ന് മാവേലിക്കരയിലേക്ക് വന്ന ഓർഡിനറി ബസ് മറികടക്കുന്നനിടെ ബസിൻ്റെ പിൻ ചക്രത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടിയാണ് ഇയാൾ ബസിനടിയിലേക്ക് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിൻ്റെ പിൻ ചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടി കയറി ഇറങ്ങി തത്ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിൽ. ഭാര്യ: ജിഷ. മക്കൾ: ആൽബിൻ, ഏബൽ.

Post a Comment

Previous Post Next Post