ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് യാത്ര ചെയ്തവര്‍ പുറത്തിറങ്ങി; ഒഴിവായത് വലിയ അപകടം

 


കോഴിക്കോട് സി എച്ച്‌ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്. കുറ്റിച്ചിറ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചത്. മാങ്കാവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. 


തീപിടിച്ച ഉടനെ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ബീച്ച്‌ സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. 2011 മോഡല്‍ ഡീസല്‍ കാറിനാണ് തീപിടിച്ചത്.

Post a Comment

Previous Post Next Post