കണ്ണൂർ ഇരിട്ടി: ബുധനാഴ്ച ഇരിട്ടിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. പരിക്കേറ്റ കെ.ജി. കുന്നോത്ത് സ്വദേശി സരിതയെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് കെ യു ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ മുന്നില്‍ വെച്ചാണ് പ്രതി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വിവാഹമോചന കേസിന്റെ ചില രേഖകള്‍ തന്റെ പക്കലുണ്ടെന്ന് ഉമേഷ് പറഞ്ഞതിനെ തുടര്‍ന്നാണ് സരിത അദ്ദേഹത്തെ കാണാൻ സമ്മതിച്ചത്
