തൃശ്ശൂർ ചാവക്കാട്, ചേറ്റുവ MES ആശുപത്രി സെന്ററിലാണ് അപകടം നടന്നത്. ഒരാൾ മരിക്കുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ പരിക്ക് പറ്റിയ ഒരു ബൈക്ക് യാത്രക്കാരൻ പാവറട്ടി, വെമ്പേനാട് സ്വദേശി മമ്മസ്രായിലകത്ത് അബൂബക്കർ എന്നവരാണ് മരണപ്പെട്ടത്.
എങ്ങണ്ടിയൂർ കുണ്ടല്ലൂർ സ്വദേശി ആറുകെട്ടിൽ മണിക്കുട്ടൻ(38),വാടാനപ്പള്ളി മഞ്ഞിയിൽ തോമശേഖരൻ(63) എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവരെ തൃശ്ശൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാറുകളും, ടാങ്കർ ലോറിയും കൂട്ടിയിടിച്ചു നിയന്ത്രണം നഷ്ടമായ ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം ത്രിശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ..

