റാന്നി: സംസ്ഥാനപാതയില്‍ ഉതിമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു തീ പിടിച്ചു. സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതോടെ വൻ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടേ കാലോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത്. അങ്കമാലി വഴി തൃശ്ശൂര്‍ക്ക് പോയ ബസിലാണ് തീപിടിടച്ചത്. നാട്ടുകാരും ജീവനക്കാരും ഓടിക്കൂടിയാണ് തീയണച്ചത്. ഇതോടെ, സര്‍വീസ് നിര്‍ത്തി വെച്ചു.
