മലപ്പുറം ചങ്ങരംകുളത്തുണ്ടായ വാഹന അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ വളയംകുളം സെന്ററിലാണ് അപകടം നടന്നത്. കാസര്‍കോട് കളനാട് ഖത്വര്‍ മൻസിലിലെ അബൂബകര്‍ (34), ഖദീജ (55), മിര്‍സാന (28), ശഹാന (28), ഫാത്വിമ (10), ഫര്‍ഹാൻ (നാല്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട്ട് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറും തൃശൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. തൃശൂര്‍ ഭാഗത്തുനിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള ബസ് സ്റ്റോപിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. അപകടത്തില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.
