കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് കൂളിമാട് എംആർപിഎൽ പെട്രോൾ പമ്പിൽ പുലർച്ചെ 2.45 ഓടെയാണ് അപകടം നടന്നത്. പമ്പിലെ ജീവനക്കാരൻ സൂരജിന് അപകടത്തിൽ പരിക്കേറ്റു. കാലിനാണ് സാരമായ പരിക്ക്.
ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെട്രോൾ പമ്പിലെ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണമായും തകർന്നു. ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് തീപിടുത്തം പോലെ വൻ ദുരന്തം ഒഴിവായെന്നു പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു.
സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.
