കോട്ടയം: മാങ്ങാനം കുരിശിന് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം




കോട്ടയം: മാങ്ങാനം കുരിശിന് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന യുവതിയും യുവാവും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കോട്ടയം - പുതുപ്പള്ളി റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ കാറിനുള്ളിൽ നിന്നും പുറത്ത് എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകട വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി.



Post a Comment

Previous Post Next Post