മലയോര ഹൈവേയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച്‌ സൈക്കിള്‍ യാത്രികന് പരിക്ക്



കുളത്തൂപ്പുഴ : മലയോര ഹൈവേയില്‍ കല്ലുവെട്ടാംകുഴി റേഷൻ കടയ്ക്ക് സമീപത്തെ വളവില്‍ കാറുമായി കൂട്ടിയിടിച്ച്‌ സൈക്കിള്‍ യാത്രികനായ ലോട്ടറി വില്‍പ്പനക്കാരന് പരിക്ക്.

കുളത്തൂപ്പുഴ ഇ.എസ്.എം കോളനി ബ്ലോക്ക് നമ്ബര്‍ 39 ല്‍ ഷിഹാബിനെ(67) പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്ത് പോയ ശേഷം കുളത്തൂപ്പുഴ, ആര്യങ്കാവ് വഴി തിരുപ്പതിക്ക് പോവുകയായിരുന്ന ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

പാതയുടെ വളവു തിരിയുന്നതിനിടെ സൈക്കിള്‍ യാത്രികനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് സമീപത്തെ റബര്‍ തോട്ടത്തില്‍ നിയന്ത്രണംവിട്ട് കാര്‍ ഇടിച്ചു നിന്നത്.


മുൻവശം തകര്‍ന്ന കാറിലെ ഒരാള്‍ക്ക് നിസാര പരിക്കേറ്റു. കുളത്തുപ്പുഴ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു


Post a Comment

Previous Post Next Post