കാസര്‍കോഡ്: വൃദ്ധ ദമ്ബതികള്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍. മുൻ പഞ്ചായത്തംഗമായ പനത്തടി നീലച്ചാലിലെ എൻ കൃഷ്‌ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
ഇവരെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്ത് തന്നെയാണ് കുളം. കൃഷ്ണൻ നായ്‌ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: സുരേന്ദ്രൻ നായ്ക്ക്, ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു (ഹൗസിങ് ബോര്‍ഡ് ജീവനക്കാരൻ), ജയരാജൻ (കോടോത്ത് ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകൻ). മരുമക്കള്‍: ജാനകി, വിജയൻ, ബാലൻ, കുട്ടി
നായ്ക് ,ദാമോധരൻ, കമലം, പ്രേമ, രമ്യ.
