പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സണ്‍ (12) ആണ് മരിച്ചത്
കുമ്ബളാംപൊയ്ക സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
ഇന്നലെ.രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടില്‍ കഴിയുന്നത്. മുത്തശ്ശൻ രോഗിയാണ്. മുത്തശ്ശി പണിക്കു പോയിരുന്നു.
പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏല്‍പ്പിച്ച് അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം. അതിനിടെ അവര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഗ്യാസ് സിലിണ്ടറുമായി ഏജൻസിയില്‍ നിന്നു ആളു വരുമെന്നു പറയാനാണ് വിളിച്ചത്. കുട്ടിയുടെ
സഹോദരനാണ് ഫോണ്‍ എടുത്തത്. ഫോണ്‍ കുട്ടിക്കു കൊടുക്കാൻ പോയപ്പോള്‍ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോള്‍ ആഷ്മി ജനലില്‍ തൂങ്ങി കിടക്കുന്നതാണ് കണ്ടത്.
പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല
