കൊച്ചി: എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ, പറവൂർ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം നോർത്ത് പറവൂർ ഗവ. ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
