എടക്കര മുണ്ടേരിയിൽ KSRTC ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



നിലമ്പൂർ എടക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബെക്ക് യാത്രികന് ദാരുണാന്ത്യം. വഴിക്കടവ് ചുങ്കത്ത് സ്വദേശി മരക്കാർ ആണ് മരിച്ചത്. എടക്കര വില്ലേജ് ഓഫീസിനു സമീപം വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം നടന്നത്. വഴിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് തൊട്ടു മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാർ ഇയാളെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post