തോട്ടിലെ വെള്ളത്തിൽ 46 കാരൻ മരിച്ച നിലയിൽ കണ്ടെത്തി

 


തൃശ്ശൂർ  പീച്ചി :താണിപ്പാടം തോട്ടിൽ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി ,ബുധനാഴ്ച ഉച്ചക്ക് 1:30 യോടെയാണ് താണിപ്പാടം തോട്ടിലെ പാറക്കുഴി ഭാഗത്തെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത് . താണിപ്പാടം സ്വദേശി തൊടിയപ്പറമ്പിൽ അബ്ദുൽ റഹ്‌മാൻ മകൻ നൗഷാദ് (45)നെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത് . കുളിക്കാനായി തോട്ടിൽ വന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം , പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .




Post a Comment

Previous Post Next Post