ശബരിമല തീർഥാടകരുടെ കാറിൽ ലോറി ഇടിച്ചു… 5 പേർക്ക് പരിക്ക്

 


പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ളാഹ വിളക്ക് വഞ്ചിയിലായിരുന്നു അപകടം. ശബരിമലയിലേക്ക് പോയ പട്ടാഴി സ്വദേശികൾ സഞ്ചരിച്ച കാർ, പമ്പയിൽനിന്നു തമിഴ്‌നാട്ടിലേക്ക് പോയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവർ പത്തനംതിട്ട ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post