സ്കൂട്ടറിൽ സഞ്ചരിക്കവെ സ്വകാര്യബസ് ഇടിച്ച് വീഴ്ത്തി.. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു

 


ആലപ്പുഴ  ഹരിപ്പാട്: സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസിൽദാറുമായ സുഗുണാനന്ദൻ (73)ആണ് മരിച്ചത്. തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. സുഗുണാനന്ദൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.


അപകടം നടന്ന ഉടൻ തന്നെ സുഗുണാനന്ദനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി. മക്കൾ: സുധിലാൽ തൃക്കുന്നപുഴ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സ്മിത, സംഗീത. മരുമക്കൾ: മഞ്ജു, അനിൽ, അനീഷ്.

Post a Comment

Previous Post Next Post