ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്ക് ഏറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം



തൃശൂർ: ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിർമാണത്തിനിടയിലാണ് അപകടം. വെസ്റ്റ് ബംഗാൾ സ്വദേശി സിനാറുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. ഷോക്കേറ്റ സിനാറുൽ ഇസ്ലാം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 



Post a Comment

Previous Post Next Post