മുവാറ്റുപുഴ: വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.
ഇന്നലെ രാവിലെ 7.30 ഓടെ തൃക്കളത്തൂർ കാവുംപടിയിലാണ് അപകടം.
ഡ്രൈവറും, രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശി എല്‍സമ്മ മത്തായി (60) എന്നിവർക്ക് പരിക്കേറ്റു. ഡ്രൈവർ പരിക്കുകളേല്‍ക്കാത രക്ഷപ്പെട്ടു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെയും, തുടർന്ന് കോട്ടയത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ ഭാഗത്ത് നിന്ന് വന്ന് നെടുന്പാശേരി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിടിച്ച് തകർത്ത് കാനയിലേയ്ക്ക് മറിയുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
