കാർ സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചു അഞ്ചുപേര്‍ക്കു പരിക്ക്




തൃശ്ശൂർ തൃപ്രയാർ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചു; സ്കൂട്ടർ യാത്രികനു പരിക്ക് ചേർപ്പ്: മുത്തുള്ളിയാലില്‍ നിയന്ത്രണംവിട്ട കാർ നാല് സ്കൂട്ടറുകളിലും സൈക്കിളിലും ഇടിച്ച്‌ റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചുനിന്നു.

അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരൻ പെരുമ്ബിള്ളിശേരി ചിറയ്ക്കല്‍ വീട്ടില്‍ ജയചന്ദ്രനു (50) സാരമായി പരിക്കേറ്റു. 


ഇന്നലെ രാവിലെ ജയചന്ദ്രൻ തൃപ്രയാർ ഭാഗത്തേക്കു സ്കൂട്ടറില്‍ ജോലിക്കു പോ കുമ്ബോള്‍ എതിർഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ കയറിവന്ന കാർ സ്കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറിനും കാറിനും ഇടയില്‍ കുടുങ്ങിപ്പോയ ജയചന്ദ്രനെ നാട്ടുകാരെത്തി പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post