മക്ക : മക്കയിൽ കാറും മിനി ലോറിയും കൂട്ടി ഇടിച്ച് മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി സഫ്വാൻ കുപ്പാച്ചൻ ആണ് മരണപ്പെട്ടത്. ഇരുവാഹനങ്ങളും കൂട്ടി ഇടിച്ച് കാറിനു തീ പിടിച്ചു കാറിലുണ്ടായിരുന്ന യുവാവ് വെന്ത് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല
(DNA) മിനി ലോറിയിൽ സഫ്വാൻന്റെ കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ഫായിസ്ന് പരിക്കുകൾ ഒന്നുമില്ലതെ രക്ഷപെട്ടു
സഫ്വാൻന്റെ മൃതദേഹം മക്കയിലെ അൽ നൂർ ഹോസ്പിറ്റലിലാണ് ഉള്ളത് മക്ക കെഎംസിസി പ്രവർത്തകർ സ്ഥലത്തുണ്ട്
മരണപ്പെട്ട സഫ്വാൻ മക്കയിൽ നാദിക്ക് എന്ന കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു
സൗദി സമയം രാത്രി 10മണിയോടെ ആണ് അപകടം
