കുന്നംകുളത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്



കുന്നംകുളം:തൃശ്ശൂർ റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ചെറുപ്പുളശ്ശേരി സ്വദേശി കടമ്പിൽപ്പുറം വീട്ടിൽ 26 വയസ്സുള്ള ഹരിപ്രസാദിനാണ് പരിക്കേറ്റത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന തൃശൂർ കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്താ ബസ്സും, കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികന് കാലിന് പരിക്കേറ്റു.പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം കോ-ഓപ്പറേറ്റ് അർബൻ സൊസൈറ്റി ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.കുന്നംകുളം സബ് ഇൻസ്പെക്ടർ സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.


Post a Comment

Previous Post Next Post