കൂട്ടുകാർക്കൊപ്പം പടയണി കണ്ട് തിരുച്ചു വരുന്നതിനിടെ കാൽ വഴുതി വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചു. കറിക്കാട്ടൂർ സി സി എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ശ്രീശാന്ത് എസ് ആണ് മരിച്ചത്. വെള്ളാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുരേഷ് മൈലാട്ടുപാറയുടെ മകനാണ് ശ്രീശാന്ത്. പടയണി കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. മടങ്ങിവരും വഴി കാൽ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റായിരുന്നു മരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post