മലപ്പുറം ആൽത്തറ പൊന്നാനി പാതയിൽ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിന് സമീപമാണ് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ എരമംഗലം സ്വദേശികളായ അജ്മൽ (22) അനസ് (20) ഇസ്മായിൽ(50) എന്നിവരെ കനിവ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.