മലപ്പുറം: നിലമ്പൂരിൽ രണ്ടുപേർക്ക് കുത്തേറ്റു. മരുതത്തു സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഭവം. മദ്യലഹരിയിൽ ഇരുവരും പരസ്പരം കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മദ്യക്കുപ്പി ഉപയോഗിച്ചാണ് പരസ്പരം കുത്തിയത്. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.jpg)