നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്



   തൃശ്ശൂർ   ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ പമ്പിന് സമീപമാണ് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്.

          അപകടത്തിൽ പരിക്ക് പറ്റിയ പുത്തൻകടപ്പുറം സ്വദേശി കേരന്റകത്ത് ഇസ്മായിൽ എന്നവരുടെ മകൻ നൗഫൽ (36) എന്നവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

    മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നൗഫൽ പെട്രോൾ അടിക്കുന്നതിന്നായി എടക്കഴിയൂരിലെ പമ്പിലേക്ക് പോകുന്നതിനിടെ ബൈക്ക് റോഡിലെ ഡിവെയ്ഡറിൽ ഇടിച്ച് മറിയുകയായിരിന്നു.



Post a Comment

Previous Post Next Post