തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 100മീറ്റര്‍ വലിച്ചു കൊണ്ടുപോയി

 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വീണ്ടും ടിപ്പര്‍ അപകടം. സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.


മുഖത്തും കൈകളിലും കാലുകളിലും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പനവിള ജങ്ഷനിലുണ്ടായ ടിപ്പര്‍ അപകടത്തില്‍ അധ്യാപകന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തലസ്ഥാനത്ത് ടിപ്പര്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

Post a Comment

Previous Post Next Post