കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു




കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ വെസ്റ്റ് ഹില്ലിൽ പുതിയാപ്പയിലെ നിഹിതയുടെ വീടിനു സമീപത്ത് വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിഹിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

     സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു. മക്കൾ: കൗശിക്, വേദാന്ത്, ശിവ.

Post a Comment

Previous Post Next Post