നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു



കോഴിക്കോട് പൂവാട്ടുപറമ്പ്:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടികയിൽ അംബുജാക്ഷൻ്റെ മകൻ ഷാലിൻ (34) (മണിക്കുട്ടൻ)ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും പോസ്റ്റിലും ബൈക്ക് ഇടിക്കുകയായിരുന്നു

ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തുള്ളവരാണ്  

ഇവരെ ആശുപത്രിയിലെത്തിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. 

കോഴിക്കോട് ഭാഗത്തുനിന്നും മണാശേരിയിലേക്ക് പോകുകയായിരുന്നു ശാലിൻ. കോഴിക്കോട് നെസ്റ്റോയിലെ ഡ്രൈവറാണ്.



Post a Comment

Previous Post Next Post