ട്രെക്കിങ് നടത്തുന്നതിനിടെ തേനീച്ചക്കൂട്ടമിളകി യുവാവിനെ 300 അടി താഴ്ചയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിഊട്ടി: കൂനൂരിനടുത്ത് കൊലകൊമ്പയിൽ സെങ്കുട്ടുവരായൻ മലയിൽ ട്രെക്കിങ്ങിനുപോയ സംഘത്തിൽപ്പെട്ട ഒരാളെ 300 അടി താഴ്ചയുള്ള കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി. ട്രെക്കിങ് നിരോധിച്ച വനമേഖലയാണിത്. ദിണ്ടിക്കൽ നത്തംഗോപാൽപട്ടി സ്വദേശി പ്രവീൺകുമാറിനെയാണ് (27) മരിച്ചനിലയിൽ കണ്ടെത്തിയത്

ട്രെക്കിങ് നിരോധിച്ച വനമേഖലയാണിത്. ദിണ്ടിക്കൽ നത്തംഗോപാൽപട്ടി സ്വദേശി പ്രവീൺകുമാറിനെയാണ്‌ (27) മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച തുടർന്ന്, കൊലകൊമ്പ പോലീസിൽ പരാതിനൽകി. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് തിരച്ചിൽ നടത്തി. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തിവെച്ചു.......

 വൈകുന്നേരമാണ് 10 യുവാക്കൾ ട്രെക്കിങ്ങിനുപോയത്. ഇവർ മലകയറവേ തേനീച്ചക്കൂട്ടം ഇളകിയെന്നും എല്ലാവരും പലദിക്കിലായി ഓടിയെന്നും കൂടെയുള്ളവർ പറയുന്നു.

ഏറെസമയത്തിനുശേഷം എല്ലാവരും ഒത്തുകൂട്ടിയപ്പോൾ പ്രവീൺകുമാറിനെ കണ്ടില്ല. പരിസരങ്ങളിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന്, കൊലകൊമ്പ പോലീസിൽ പരാതിനൽകി. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് തിരച്ചിൽ നടത്തി. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തിവെച്ചു......

ശനിയാഴ്ച രാവിലെ വീണ്ടും തുടർന്നു. രാവിലെ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോൾ 300 അടി താഴ്ചയുള്ള കൊക്കയിൽ പ്രവീണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. .

മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. കൊലകൊമ്പ പോലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു......Post a Comment

Previous Post Next Post